Kerala
തിരുവനന്തപുരം: അനധികൃതമായി മദ്യവിൽപ്പന നടത്തിയയാൾ എക്സൈസ് പിടിയിലായി. പാങ്ങോട് ചന്തക്കുന്ന് സ്വദേശി നൗഷാദ് (51) ആണ് പിടിയിലായത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡ്രൈ ഡേ കണക്കാക്കി സൂക്ഷിച്ചിരുന്ന മദ്യമാണ് പിടികൂടിയത്.
പാങ്ങോട് ചന്തക്കുന്നിലുള്ള വീട്ടിലെ രഹസ്യ അറയിൽ കരുതിയിരുന്ന 25.5 ലിറ്റർ ജവാൻ ബ്രാന്ഡ് ഉൾപ്പെട്ട ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടികൂടിയത്. മദ്യവിൽപ്പന നടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ശ്രാവൺ സി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.
ക്രിമിനൽ കേസുകളിലും അബ്കാരി കേസുകളിലും ശിക്ഷയനുഭവിച്ചയാളാണ് പിടിയിലായ നൗഷാദ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഒന്നാംഘട്ടത്തില് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില് ഏഴാം തീയതി വൈകുന്നേരം ആറുമുതൽ ഒമ്പതാം തീയതി പോളിംഗ് കഴിയുന്നതുവരെ മദ്യവില്പന നിരോധിച്ചു.
രണ്ടാം ഘട്ട പോളിംഗ് നടക്കുന്ന തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് ഒമ്പതാം തീയതി വൈകുന്നേരം ആറുമുതൽ 11-ാം തീയതി പോളിംഗ് കഴിയുന്നതുവരെയും മദ്യ വില്പനയ്ക്ക് നിരോധനമുണ്ട്. ഫലപ്രഖ്യാപന ദിനമായ ഡിസംബര് 13ന് സംസ്ഥാനവ്യാപകമായി ഡ്രൈഡേ ആയിരിക്കും.